
തിരുവനന്തപുരം: ഉള്ളൂർ യാന ഹോസ്പിറ്റലിനെതിരായി വ്യാജവാർത്ത പ്രസിദ്ധീകരിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് കർമ്മ ന്യൂസ്.
യാനാ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റായ ഡോ വിവേക് പോൾ സംഭവത്തിൽ കേസ് ഫയൽ ചെയ്തിരുന്നു.തുടർന്നായിരുന്നു കർമ്മയുടെ ഖേദപ്രകടനം.
ആശുപത്രിയുടെ വിശദീകരണവും മെഡിക്കൽ റിപ്പോർട്ടും പരിശോധിക്കാതെ തെറ്റായ വിധത്തിൽ റിപ്പോർട്ട് ചെയ്യാൻ ഇടയായതിൽ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നുവെന്ന് കർമ്മ ന്യൂസ് തങ്ങളുടെ ചാനലിലൂടെ അറിയിച്ചു.






