CareersTRENDING

കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം

കോട്ടയം: എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.സി. പരീക്ഷയിൽ 2022-23 അധ്യയനവർഷത്തിൽ ഉയർന്ന മാർക്ക് നേടിയ കേരള കർഷകതൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായവരുടെ കുട്ടികൾക്ക് ധനസഹായം നല്കുന്നു. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന അംഗങ്ങളുടെ മക്കൾക്ക് മാർക്ക് മാനദണ്ഡത്തിൽ 5% ഇളവുണ്ട്. 2023 മാർച്ച് മാസത്തിൽ നടത്തിയ എസ്.എസ്.എൽ.സി. / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എൺപതും അതിൽ കൂടുതലും പോയിന്റ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. 2022-23 അധ്യയന വർഷത്തെ പ്ലസ് ടു/വി.എ്ച്ച.എസ്.ഇ.

അവസാന വർഷ പരീക്ഷയിൽ 90% മാർക്കിൽ കുറയാതെ മാർക്ക് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥികൾ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും ആദ്യചാൻസിൽ വിജയിച്ചവരും ആയിരിക്കണം. പരീക്ഷ തീയതിക്ക് തൊട്ടുമുൻപുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വകാലം പൂർത്തീകരിച്ചിരിക്കണം. പരീക്ഷ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല.

Signature-ad

അപേക്ഷ തീയതിയിലും അംഗത്തിന് കുടിശ്ശിക പാടില്ല. കുടിശ്ശിക നിവാരണത്തിലൂടെ അംഗത്വം പുന:സ്ഥാപിച്ച അംഗങ്ങൾക്ക് അവരുടെ കുടിശ്ശിക കാലയളവിൽ നടന്ന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയില്ല. അപേക്ഷ ജൂലൈ 20 വൈകിട്ട് 5 മണി വരെ ജില്ലാ ഓഫിസിൽ സ്വീകരിക്കും. അപ്പീൽ അപേക്ഷ 2023 ജൂലൈ 31വരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ 0481 2585604. അപേക്ഷാ ഫോം www.agriworkersfund.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Back to top button
error: