KeralaNEWS

കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മറിഞ്ഞ് 55 പേര്‍ക്ക് പരിക്ക്

തൃശൂർ:കുന്നംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് 55 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
കുറ്റിപ്പുറം-തൃശൂര്‍ റൂട്ടിലോടുന്ന ജോണിസ് ബസാണ് അപകടത്തില്‍പ്പെട്ടത്.തുറക്കുളം മാര്‍ക്കറ്റ് റോഡില്‍ സ്വകാര്യ ബാറിന് മുന്നിലാണ് അപകടം.തൃശൂരിലേക്ക് പോകുകയായിരുന്നു ബസ്.
പരിക്കേറ്റവരെ ഓടിക്കൂടിയവരും കുന്നംകുളം പൊലീസും അഗ്നിരക്ഷ സേനാംഗങ്ങളും ചേര്‍ന്നാണ് ആശുപത്രികളില്‍ എത്തിച്ചത്. ബസ് പൂര്‍ണമായും മറിയാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.

Back to top button
error: