KeralaNEWS

ഭര്‍തൃസഹോദരൻ തീ കൊളുത്തിയ യുവതി മരിച്ചു

കണ്ണൂർ:ഭര്‍തൃസഹോദരൻ തീ കൊളുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു.

പത്തായക്കുന്നിലെ ശ്രീനാരായണത്തില്‍ രജീഷിന്റെ ഭാര്യ സുബിന(35) ആണ് മരിച്ചത്. ഭാര്യയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ശരീരത്തില്‍ അൻപത് ശതമാനത്തോളം പൊള്ളലേറ്റ രജീഷ് (43)ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സുബിനയെ പൊള്ളലേല്‍പ്പിച്ച ശേഷം മുറിയില്‍ കയറി തൂങ്ങിയ രജീഷിന്റെ ജേഷ്ഠൻ രഞ്ജിത്ത്( 47) ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ മരിച്ചിരുന്നു.

 

Signature-ad

ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ഭക്ഷണം കഴിക്കുകയായിരുന്ന സുബിനയുടെ ശരീരത്തിലേക്ക് രഞ്ജിത്ത് ടിന്നര്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ ആളിപ്പടര്‍ന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെ രജീഷിന് സാരമായും ആറുവയസുകാരനായ മകൻ ദക്ഷതേജിനും മാതാവ് നളിനിക്കും ചെറിയ തോതിലും പൊള്ളലേറ്റിരുന്നു.

 

ആശാരിപ്പണിക്കാരായ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കതിരൂര്‍ പൊലീസ് നല്‍കുന്ന വിവരം.

Back to top button
error: