IndiaNEWS

സംസ്ഥാനത്ത് വോഡഫോൺ ഐഡിയ ആർക്കും വേണ്ടേ വേണ്ട !!

വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു.കേരളത്തില്‍ 1.15 ലക്ഷം ഉപഭോക്താക്കളെയും രാജ്യവ്യാപകമായി 2.99 ദശലക്ഷം ഉപയോക്താക്കളെയുമാണ് വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായത്.
ബിഎസ്‌എന്‍എല്ലിനും തിരിച്ചടി നേരിട്ടിട്ടുണ്ട്, കേരളത്തില്‍ ഏകദേശം 1.10 ലക്ഷം ദേശീയതലത്തില്‍ 7.2 ലക്ഷം എന്നിങ്ങനെയാണ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ ബിഎസ്എൻഎലിന്റെ നഷ്ടം.
അതേസമയം ജിയോയ്ക്ക് കേരളത്തില്‍ 49000ത്തിലധികം പുതിയ വരിക്കാരെ ലഭിച്ചു.ദേശീയതലത്തില്‍ ജിയോയ്ക്ക് 3.04 ദശലക്ഷത്തിലധികം പുതിയ വരിക്കാര്‍ ഉണ്ടായി. എയര്‍ടെല്‍ കേരളത്തില്‍ 12,000 പുതിയ വരിക്കാരെയും ദേശീയ തലത്തില്‍ ഏകദേശം 76,000 വരിക്കാരെയും ചേര്‍ത്തു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഏറ്റവും പുതിയ കണക്കാണിത്.സംസ്ഥാനത്തെ മൊത്തം മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 1.64 ലക്ഷം കുറഞ്ഞ് 42.24 ദശലക്ഷമായെന്നും ട്രായ് ഡാറ്റ വ്യക്തമാക്കുന്നു.

Back to top button
error: