KeralaNEWS

ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍  സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു

അമ്ബലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രി ശുചിമുറിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അമ്ബലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.

അമ്ബലപ്പുഴ കോമന അഷ്ടപദി വീട്ടില്‍ എസ് മനോജിനെയാണ് (48) ഇന്നലെ ഉച്ചയോടെ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ എസ് ദ്വിജേഷ് അറസ്റ്റ് ചെയ്തത്.

 

Signature-ad

വെള്ളിയാഴ്ച വൈകിട്ട് മോര്‍ച്ചറിക്ക് സമീപമുള്ള ശുചിമുറിയില്‍ വച്ചാണ് സംഭവം. ഇയാളെ സുരക്ഷാ ജോലിയില്‍ നിന്ന് നീക്കം ചെയ്തതായി സൂപ്രണ്ട് ഡോ. എ അബ്ദുല്‍ സലാം അറിയിച്ചു. യുവതി സൂപ്രണ്ടിന് നല്‍കിയ പരാതി അമ്ബലപ്പുഴ പൊലീസിന് കൈമാറുകയായിരുന്നു.

Back to top button
error: