ചെന്നൈ: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി രണ്ട് യുവാക്കള്‍ മരിച്ചു. തമിഴ്നാട് തിരുപ്പൂരിലാണ് അപകടം ഉണ്ടായത്.
ഈറോഡ് സ്വദേശികളായ പാണ്ഡിയൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്. തിരുനെല്‍വേലി -ബിലാസ്പൂര്‍ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.
റയിൽവേ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.