പുനലൂർ: ബഡ്ജറ്റ് ടൂറിസം യാത്രകൾ വഴി കോടികൾ വരുമാനം നേടിയ കെഎസ്ആർടിസി മോഡൽ വിനോദയാത്ര പാക്കേജുമായി വനം വകുപ്പും.
ശെന്തുരുണി മുതല്‍ റോസ് മല വരെ നീളുന്ന വിനോദയാത്ര പാക്കേജുമായാണ് വനം വകുപ്പ് രംഗത്തെത്തിയിട്ടുള്ളത്. ശെന്തുരുണി ഇക്കോ ടൂറിസത്തിന്റെ ഭാഗമായിട്ടാണ് ഒരാള്‍ക്ക് ₹ 250 നിരക്കില്‍ പാക്കേജ് ഒരുക്കിയിരിക്കുന്നത്.
ആന, കടുവ ഉള്‍പ്പടെയുള്ള ജീവികളുള്ള കാട്ടിലൂടെയാണ് 14 കിലോമീറ്ററോളമുള്ള യാത്ര.കുറഞ്ഞത് 15 പേരുണ്ടെങ്കില്‍ ഗ്രൂപ്പായി റോസ് മലയിലേക്ക് പോകാം.
രാവിലെ 9നും ഉച്ചയ്ക്ക് 2.30നും ട്രിപ്പുകളുണ്ട്. വനംവകുപ്പിന്റെ 24 സീറ്റുള്ള മിനി ബസിലാണ് യാത്ര. 8 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര സൗജന്യമാണ്. പാക്കേജ് സഞ്ചാരികള്‍ക്ക് റോസ് മല വ്യു പോയിന്റിലേക്കുള്ള പ്രവേശന നിരക്കായ ₹ 50 ടിക്കറ്റ് എടുക്കേണ്ടതില്ല.
തെന്മല ഡാം ജംഗ്ഷൻ സമീപത്തെ വനംവകുപ്പിന്റെ ഇൻഫര്‍മേഷൻ സെന്ററില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. വിവരങ്ങള്‍ക്ക് 9048789779, 8547602937