ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപുര്‍ ജില്ലയില്‍ ഉണ്ടായ വെടിവയ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു.മെയ്തെയ് വിഭാഗക്കാരാണ് കൊല്ലപ്പെട്ടത്.
രാത്രി ഖോയ്ജുമന്തബി ഗ്രാമത്തിന് കാവല്‍ നിന്നവരായിരുന്നു ഇവര്‍.ഇംഫാല്‍ വെസ്റ്റിലും വെടിവയ്പ് നടന്നതായാണ് സൂചന.ആളപായം ഉയരാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം സൈനികരുടെ വെടിയേറ്റു മരിച്ചവരില്‍ ഒരാള്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണെന്ന് വ്യക്തമായി.കുക്കി ഗ്രാമങ്ങള്‍ ആക്രമിക്കാനെത്തിയപ്പോഴാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
മണിപ്പുരില്‍ മെയ്തെയ് കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപത്തില്‍ ഇതുവരെ നൂറിലധികം ആളുകള്‍ക്കാണ് ജീവൻ നഷ്ടപ്പെട്ടത്. മണിപ്പുരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തെയ് വിഭാഗം ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ഗോത്രവര്‍ഗക്കാരായ നാഗകളും കുക്കികളും അടങ്ങുന്ന ജനസംഖ്യയുടെ 40 ശതമാനം മലയോര ജില്ലകളിലുമാണ് താമസം.