പാലക്കാട്:പല്ലശനയില്‍ വധൂവരന്മാരുടെ തലമുട്ടിച്ച സംഭവത്തില്‍ നടപടിയുമായി പൊലീസ്.ബന്ധുവായ സുഭാഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
പാലക്കാട് പല്ലശ്ശന സ്വദേശിയായ സജിയ്ക്കും കോഴിക്കോട് മുക്കം സ്വദേശിനിയായ സജിതയ്ക്കുമാണ് വിവാഹദിവസം ദുരനുഭവം ഉണ്ടായത്. ആചാരമെന്ന പേരിലാണ് ബന്ധുവായ സുഭാഷ് ഇരുവരുടേയും തല കൂട്ടിമുട്ടിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം.
വധൂവരന്മാര്‍ വിവാഹശേഷം വീട്ടിലേക്ക് കയറാനൊരുങ്ങുമ്ബോഴായിരുന്നു സംഭവം. ഇടിയുടെ ആഘാതം വലുതായിരുന്നതിനാല്‍ തന്നെ സജിത കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് കയറിയതും. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായ വിമര്‍ശനമാണുണ്ടായത്.
ഇതോടെ വനിത കമ്മിഷന്‍ ഇടപെടലുമുണ്ടായി.കമ്മിഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.