പാട്ന:ബിഹാറിലെ സരൻ ജില്ലയില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ മര്‍ദിച്ച് കൊലപ്പെടുത്തി.
മുഹമ്മദ് സഹിറുദ്ദീൻ (55) ആണ് കൊല്ലപ്പെട്ടത്..മെഡിക്കല്‍ ആവശ്യത്തിനായി മൃഗങ്ങളുടെ എല്ലുകള്‍ കൊണ്ടുപോയ ട്രക്കാണ് ആക്രമിക്കപ്പെട്ടത്.സഹായിയായ ഖുര്‍ഷിദ് അലി ഓടി രക്ഷപ്പെട്ടു.
മധ്യപ്രദേശിലും കഴിഞ്ഞദിവസം ബീഫ് കടത്തിയെന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ബജ്‌റംഗദളുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു.തങ്ങളുടെ കൈയിലുള്ളത് ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും ബീഫാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.