KeralaNEWS

മലയാള മനോരമക്കെതിരെ വടകര നഗരസഭയുടെ വക്കീല്‍ നോട്ടീസ് 

വടകര:മലയാള മനോരമക്കെതിരെ വടകര നഗരസഭ വക്കീല്‍ നോട്ടീസ് അയച്ചു.
‘വടകര നഗരസഭാ വക കഞ്ചാവ് കൃഷി’ എന്ന പേരില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് നോട്ടീസ്.
നോട്ടീസ് കൈപ്പറ്റി അഞ്ചുദിവസത്തിനകം വാര്‍ത്ത തിരുത്താത്ത പക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് അഡ്വ. കെ എം രാംദാസ് മുഖേന അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
 മനോരമ പബ്ലിഷര്‍ ജേക്കബ് മാത്യു, എഡിറ്റര്‍ ഫിലിപ്പ് മാത്യു, ചീഫ് എഡിറ്റര്‍ മാമൻ മാത്യു, മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു, എഡിറ്റോറിയല്‍ ഡയറക്ടര്‍ മാത്യൂസ് വര്‍ഗീസ്, റിപ്പോര്‍ട്ടര്‍ ശശി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.

Back to top button
error: