LocalNEWS

വീട്ടുകാരോട് പിണങ്ങി കാഞ്ഞങ്ങാട് 13കാരി തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട്:  ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി റാഹിമീനെ (13) വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗാര്‍ഡര്‍ വളപ്പില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ്  ഗൗതംപൂര്‍ സ്വദേശി ഫയാജ് അലിയുടെയും ഹീനയുടെയും മകളാണ്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടത്.

വൈകിട്ട് വീട്ടുകാരോട് പിണങ്ങി മുറിക്കകത്ത് കയറി വാതിലടക്കുകയായിരുന്നു. ഉമ്മയും സഹോദരങ്ങളും തുറക്കാന്‍ പറഞ്ഞിട്ടും തുറന്നിരുന്നില്ല. പെയിന്റിങ്ങ് ജോലി കഴിഞ്ഞ് പിതാവ് തിരിച്ചെത്തിയ ശേഷവും കുട്ടിയെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. ഒടുവിൽ വാതില്‍ തകര്‍ത്ത് അകത്തു കയറിപ്പോൾ കുട്ടി പ്ലാസ്റ്റിക് കയറിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സഹോദരങ്ങള്‍: മറിയ, സോയ, ആഷിറ, ഹസന്‍, ഹുസൈന്‍

Back to top button
error: