BusinessTRENDING

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂലൈ 31ന് അവസാനിക്കും; റീഫണ്ടിന്റെ പുരോഗതി എങ്ങനെ പരിശോധിക്കും?

ദില്ലി: ഓരോ നികുതിദായകനും അവരുടെ ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യേണ്ടതുണ്ട്. ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി അടുത്തുവരികയാണ്. ഇതുവരെ ഐടിആർ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, 30 ദിവസത്തിനകം ചെയ്യണം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും ഉചിതം.

2022-23 സാമ്പത്തിക വർഷത്തിലേക്കോ 2023-24 മൂല്യനിർണ്ണയ വർഷത്തേക്കോ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2023 ജൂലൈ 31-ന് അവസാനിക്കും. അതിനാൽ, വരുമാനം നേടുന്ന വ്യക്തികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, 5,000 വരെ ഫീസ് ഈടാക്കും. ആദായനികുതി നിയമങ്ങൾ അനുസരിച്ച്, നിശ്ചിത തീയതിക്കകം ആദായനികുതി ഫയൽ ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വരുമാനം 5 ലക്ഷത്തിൽ കൂടുതലാണെങ്കിൽ 5000 രൂപ വരെ ലേറ്റ് ഫീ അടയ്‌ക്കേണ്ടി വരും. വാർഷിക വരുമാനം 5 ലക്ഷത്തിൽ താഴെയാണെങ്കിൽ, 1000 ലേറ്റ് ഫീസ് ഈടാക്കും. എന്നാൽ ഇത് എല്ലാ നികുതി ദായകർക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നൽകേണ്ട ആവശ്യമില്ല.

Signature-ad

ആദായനികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷ നൽകിയിട്ടുള്ള നികുതിദായകന് ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ നിന്ന് റീഫണ്ടിന്റെ പുരോഗതി പരിശോധിക്കാവുന്നതാണ്.

  • ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ആക്സസ് ചെയ്യുക
  • നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് നിങ്ങളുടെ യൂസർ ഐഡി, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകുക
  • തുടർന്ന് ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക
  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘റിട്ടേണുകൾ / ഫോമുകൾ കാണുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
  • ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് ‘ആദായ നികുതി റിട്ടേണുകൾ’ തിരഞ്ഞെടുക്കുക
  • തുടർന്ന് ഏത് വർഷത്തെ മൂല്യ നിർണയമാണോ അറിയേണ്ടത് ആ വർഷം തിരഞ്ഞെടുക്കുക. തുടർന്ന് ‘സമർപ്പിക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക
  • അവസാനമായി, ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് അക്നോളജ്മെന്റ് നമ്പർ തിരഞ്ഞെടുക്കുക

Back to top button
error: