Lead NewsNEWS

പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തിൽ നിയമസഭാമണ്ഡലങ്ങളുടെ സ്വാധീനം എടുത്താൽ മലബാറിൽ എൽഡിഎഫ് മുന്നിൽ

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലത്തെ നിയമസഭ അതിർത്തികൾ നിർണയിച്ച് വിശകലനം ചെയ്താൽ എത്ര നിയമസഭാ സീറ്റുകൾ ഇപ്പോൾ ഓരോ മുന്നണിയും ലീഡ് ചെയ്യുന്നു എന്ന കണക്കെടുക്കുമ്പോൾ മലബാറിൽ മുന്നിൽ എൽഡിഎഫ് തന്നെ. കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഉള്ള 60 സീറ്റുകളിൽ 31 എണ്ണത്തിൽ എൽഡിഎഫിന് ആണ് മുൻതൂക്കം. 26 എണ്ണത്തിൽ യുഡിഎഫിന് മുൻതൂക്കം ഉണ്ട്. മൂന്ന് മണ്ഡലങ്ങളിൽ ആർക്കും വിജയം പ്രവചിക്കാനാകാത്ത അവസ്ഥയാണ്.

കാസർഗോഡ് ആര്?

Signature-ad

കാസർഗോഡിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം എൽഡിഎഫിനൊപ്പവും രണ്ടെണ്ണം യുഡിഎഫിനൊപ്പവും നിൽക്കുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവയാണ് എൽഡിഎഫ് മുന്നിട്ട് നിൽക്കുന്ന മണ്ഡലങ്ങൾ. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളാണ് യുഡിഎഫിനെ പിന്തുണക്കുന്നത്.

കണ്ണൂർ ആർക്ക്?

മൊത്തം 11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതെണ്ണം എൽഡിഎഫിന് മുൻതൂക്കം ഉള്ളതാണ് എന്നാണ് വ്യക്തമാകുന്നത്. രണ്ടെണ്ണം മാത്രമാണ് യുഡിഎഫിനൊപ്പം നിൽക്കുന്നത്. പയ്യന്നൂർ,ധർമ്മടം,തലശ്ശേരി, കൂത്തുപറമ്പ്,കല്യാശ്ശേരി,മട്ടന്നൂർ,പേരാവൂർ, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളാണ് എൽഡിഎഫിനൊപ്പം നിൽക്കുന്നത്. ഇരിക്കൂർ,കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫ് ആണ് മുന്നിൽ.

വയനാട്ടിൽ എന്ത്?

വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിൽക്കുന്നു എന്നാണ് വിശകലനത്തിൽ വ്യക്തമാക്കുന്നത്. മാനന്തവാടി, കൽപ്പറ്റ, സുൽത്താൻ ബത്തേരി എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിന് മുൻ‌തൂക്കം ഉള്ള മണ്ഡലങ്ങൾ.

കോഴിക്കോട് എന്ത്?

മൊത്തം പതിമൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫിന് 8ഉം യുഡിഎഫിന് 3ഉം മണ്ഡലങ്ങളിൽ മുൻ‌തൂക്കം ഉണ്ട്‌ എന്നാണ് കണക്കുകൾ പറയുന്നത്. രണ്ടു മണ്ഡലങ്ങളിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. വടകര,ബാലുശ്ശേരി, കുറ്റിയാടി,എലത്തൂർ,കോഴിക്കോട് നോർത്ത്,കോഴിക്കോട് സൗത്ത്,കൊയിലാണ്ടി,പേരാമ്പ്ര എന്നീ മണ്ഡലങ്ങളിൽ എൽ ഡി എഫിനാണ് മുൻ‌തൂക്കം.ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത മണ്ഡലങ്ങൾ കുന്നമംഗലം, നാദാപുരം എന്നിവയാണ്.
ബേപ്പൂർ,കൊടുവള്ളി,തിരുവമ്പാടി എന്നിവയാണ് യുഡിഎഫ് മണ്ഡലങ്ങൾ

മലപ്പുറം കാത്തുവച്ചത്?

മലപ്പുറത്തെ 16 മണ്ഡലങ്ങളിൽ 14 എണ്ണം യുഡിഎഫിനൊപ്പം നിൽക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ടെണ്ണമാണ് എൽഡിഎഫിന് ഒപ്പം. പൊന്നാനി,തവനൂർ എന്നീ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമ്പോൾ നിലമ്പൂർ,വേങ്ങര,വണ്ടൂർ, വള്ളിക്കുന്ന്, കൊണ്ടോട്ടി,തിരൂരങ്ങാടി,ഏറനാട്,താനൂർ, മഞ്ചേരി,തിരൂർ, മലപ്പുറം, കോട്ടക്കൽ, പെരിന്തൽമണ്ണ,മങ്കട എന്നീ മണ്ഡലങ്ങളാണ് യുഡിഎഫിനൊപ്പം നിൽക്കുന്നത്

പാലക്കാടൻ കാറ്റ് എങ്ങോട്ട്?

പാലക്കാട് മൊത്തം 12 മണ്ഡലങ്ങളിൽ 9 എണ്ണം എൽഡിഎഫിനൊപ്പം നിൽക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രണ്ടെണ്ണം യുഡിഎഫിനൊപ്പം നിൽക്കുമ്പോൾ ഒരു മണ്ഡലത്തിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ല എന്നതാണ് പ്രത്യേകത. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മണ്ഡലം തൃത്താല ആണ്. പട്ടാമ്പി,ഷോർണൂർ,ഒറ്റപ്പാലം, കോങ്ങാട്,മലമ്പുഴ,ചിറ്റൂർ,നെന്മാറ,തരൂർ ആലത്തൂർ ഇനി മണ്ഡലങ്ങളാണ് എൽഡിഎഫിനൊപ്പം നിൽക്കുന്നത്. മണ്ണാർക്കാട്, പാലക്കാട് മണ്ഡലങ്ങൾ യുഡിഎഫിനെ പിന്തുണയ്ക്കുന്നു.

Back to top button
error: