BusinessTRENDING

ആമസോണ്‍ പ്രൈം ഡേ വരുന്നു: കിടിലന്‍ ഡീലുകള്‍, പ്രൈം ഉപയോക്താക്കള്‍ക്ക് വമ്പൻ ഓഫര്‍

മസോൺ പ്രൈം ഡേ 2023 വിൽപ്പന ആരംഭിക്കുന്നു. വരുന്ന ജൂലൈ 15,16 ദിനത്തിലാണ് ആമസോൺ പ്രൈം ഡേ വിൽപ്പന നടക്കുന്നത്. ഈ ആവസരത്തിൽ ആമസോൺ വൻ ഡീലുകൾ അവതരിപ്പിക്കും. ഒപ്പം വലിയ ലാഭത്തിൽ ഉപയോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. അതിനൊപ്പം തന്നെ പ്രൈം വീഡിയോയിൽ പുതിയ എൻറർ‌ടെയ്മെൻറുകളും ഒരുക്കും.

സ്‌മാർട്ട്‌ഫോണുകൾ, ടിവികൾ, വീട്ടുപകരണങ്ങൾ, ഫാഷൻ, ആമസോൺ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പലചരക്ക് സാധനങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിങ്ങനെ പ്രൈം ഡേയിൽ മികച്ച ഇന്ത്യൻ, ആഗോള ബ്രാൻഡുകളിൽ നിന്ന് 45,000+ പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കും.

Signature-ad

പ്രൈം ഡേയിൽ ആമസോൺ പ്രൈം ഉപയോക്താക്കൾക്കായി വലിയ ഓഫർ ലഭിക്കും. ഇന്ത്യയിൽ അടക്കം 25 രാജ്യങ്ങളിലെ പ്രൈം ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ ലഭിക്കും. ഒരു വർഷത്തേക്ക് 1499 രൂപയാണ് പ്രൈം മെമ്പർഷിപ്പിന് നൽകേണ്ടത്. ഫാസ്റ്റ് ഡെലിവറി, അൺലിമിറ്റഡ് വീഡിയോ, ആഡ് ഫ്രീ മ്യൂസിക്ക്, സ്പെഷ്യൽ ഡീലുകൾ, ഫ്രീയായി മൊബൈൽ ഗെയിമുകൾ ഇങ്ങനെ പല ഓഫറുകളും പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കും.

പ്രൈം ഉപയോക്താക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഗുണം വേഗത്തിലുള്ള ഡെലിവറിയാണ്. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 25 നഗരങ്ങളിൽ ഓഡർ ചെയ്ത ദിവസമോ, തൊട്ട് അടുത്ത ദിവസമോ ഓഡർ ചെയ്ത സാധനം എത്തിക്കും. ഇന്ത്യയിലെ പ്രമുഖ ടു ടയർ നഗരങ്ങളിൽ എല്ലാം പ്രൈം ഉപയോക്താക്കൾക്ക് ആമസോൺ ഈ സേവനം നൽകുന്നുണ്ട്.

ആമസോണിൻറെ ഇക്കോ, ഫയർ ടിവി എന്നിവയ്ക്ക് വലിയ ഓഫറാണ് ഇത്തവണ ആമസോൺ നൽകുന്നത്. അതിന് പുറമേ സ്മാർട്ട്ഫോണുകൾക്കും ഓഫറുണ്ട്. ഇതിനൊപ്പം ആമസോൺ പ്രൈം വീഡിയോയിലം പെയിഡ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുന്ന പ്രൈം ഉപയോക്താക്കൾക്ക് 50 ശതമാനം ഓഫർ നൽകുന്നുണ്ട് പ്രൈം ഡേയിൽ.

ആമസോൺ പ്രൈം ഡേയിൽ ആമസോൺ പേ ഐസിസിഐസിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് ഷോപ്പിംഗ് നടത്തുന്നവർക്ക് അഞ്ച് ശതമാനം ഇൻസ്റ്റൻറ് ഡിസ്ക്കൌണ്ട് ലഭിക്കും. ഒപ്പം ഐസിഐസി, എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് ഷോപ്പ് ചെയ്യുന്നവർക്ക് 10 ശതമാനം ഡിസ്ക്കൌണ്ട് ലഭിക്കും.

Back to top button
error: