പത്തനംതിട്ട:ഇലന്തൂരിലെ നരബലി കേരളത്തിന്റെ മനസാക്ഷിയെ മരവിപ്പിച്ച ഒന്നാണ്. എന്നാല്‍, ആഭിചാര കര്‍മ്മത്തെ തുടര്‍ന്നുള്ള കൊലപാതകം ആദ്യമായി അല്ല ഇലന്തൂരില്‍ നടക്കുന്നത് എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇലന്തൂര്‍ പരിയാരം പൂക്കോട് കണിയാൻ കണ്ടത്തില്‍ ശശിരാജ് പണിക്കര്‍ എന്ന ഹോമിയോ ഡോക്ടറാണ് നാലുവയസ്സുള്ള തന്റെ സ്വന്തം മകളെ കൊന്നത് 1997-ല്‍ ആയിരുന്നു സംഭവം.സംഭവത്തിൽ ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ ജയിലില്‍ വെച്ചാണ് ഇദ്ദേഹം മരിക്കുന്നത്.
ആഭിചാരത്തിന്റെ പേരിലായിരുന്നു കൊലപാതകം.ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഇയാള്‍ക്ക് ഈ ബന്ധത്തില്‍ ഉണ്ടായ കുട്ടിയെയാണ് കൊലപ്പെടുത്തിയത്.നാട്ടുകാര്‍ വിവരം അറിഞ്ഞതോടെ സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.തുടർന്ന് ആറന്മുള പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഈ കേസില്‍ പണിക്കര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. ജയിലില്‍ കഴിയുമ്ബോള്‍ ആയിരുന്നു ഇയാളുടെ മരണം.