IndiaNEWS

വെറും 20 രൂപയ്ക്ക് റയിൽവെ ഒരുക്കുന്ന താമസസൗകര്യം

ന്ത്യയിലുടനീളമുള്ള റെയില്‍വേ സ്‌റ്റേഷനുകളില്‍ ലഭ്യമായ മുറികളാണ്, റിട്ടയറിങ് റൂമുകള്‍. യാത്രക്കാര്‍ക്കായി ഇവിടെ സിംഗിള്‍, ഡബിള്‍, ഡോം റൂമുകള്‍, എസി, നോണ്‍ എസി എന്നിവയുള്‍പ്പെടെ വിവിധ രീതിയില്‍ റൂമുകള്‍ ലഭ്യമാകും. യാത്രക്കാര്‍ക്ക് ട്രെയിൻ യാത്രയ്ക്ക് മുൻപോ ട്രെയിൻ യാത്രയ്ക്ക് ശേഷമോ വിശ്രമിക്കാൻ ഈ സൗകര്യം പ്രയോജനപ്പടുത്താവുന്നതാണ്.

യാത്രകളില്‍ താമസസൗകര്യം ഒരുക്കുക എന്നത് അ‌ല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അ‌ത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ ഇന്ത്യൻ റെയില്‍വേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പ്പറേഷൻ അ‌ഥവാ ഐആര്‍സിടിസി നല്‍കുന്ന റിട്ടയറിങ് സൗകര്യം ഉപയോഗപ്പെടുത്താം. യാത്രക്കാരന്റെ കൈവശം കണ്‍ഫേം ചെയ്ത ട്രെയിൻ ടിക്കറ്റ് ഉണ്ടാകണം എന്നതാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാനുള്ള പ്രധാന യോഗ്യത.

കുറഞ്ഞത് ഒരു മണിക്കൂര്‍ മുതല്‍ പരമാവധി 48 മണിക്കൂര്‍ വരെയാണ് റിട്ടയറിങ് റൂം ബുക്ക് ചെയ്യാനാകുക. റിട്ടയറിങ് റൂമുകളുടെ ബുക്കിങ്ങുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിയമാവലികളും ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്. റിട്ടയറിങ് റൂം ബുക്ക് ചെയ്യാനും ക്യാൻസല്‍ ചെയ്യാനുമുള്ള ഓപ്ഷനുകളും ഇവിടെ കാണാം.

ഒരു റിട്ടയറിംഗ് റൂമിന് 24 മണിക്കൂര്‍ വരെ 20/- രൂപയും ഡോര്‍മിറ്ററി ബെഡിന് 10/- രൂപയും ആണ് നിരക്ക്. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ നേരത്തേക്ക് ഒരു റിട്ടയറിംഗ് റൂമിന് 40/- രൂപയും ഡോര്‍മിറ്ററി ബെഡിന് 20/- രൂപയും ഈടാക്കും. നിരക്കുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഐആര്‍സിടിസി വെബ്സൈറ്റില്‍ ലഭ്യമാണ്.
റൂം ബുക്ക് ചെയ്യുന്നതിന് ഉറപ്പായ ടിക്കറ്റ് നിര്‍ബന്ധമാണ്.ഒരു PNR നമ്ബറില്‍ ഒരു മുറി മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂ. ബോര്‍ഡിംഗ് സ്റ്റേഷനില്‍ ഒരു ബുക്കിംഗും ഡെസ്റ്റിനേഷൻ സ്റ്റേഷനില്‍ ഒരു ബുക്കിംഗും അ‌നുവദനീയമാണ്. ട്രെയിൻ റദ്ദാക്കുകയാണെങ്കില്‍ പണം തിരികെ ലഭിക്കും.

Back to top button
error: