KeralaNEWS

ജനം ബഹിഷ്കരിച്ചു;സംസ്ഥാനത്ത് കുതിച്ചുകയറിയിരുന്ന കോഴിയിറച്ചി വില കുറഞ്ഞുതുടങ്ങി

കോഴിക്കോട്: വ്യാപാരികൾ കടയടച്ചിട്ടും ജനങ്ങൾ വാങ്ങാതെയുമിരുന്നതോടെ സംസ്ഥാനത്ത് കുതിച്ചുകയറിയിരുന്ന കോഴിയിറച്ചി വില കുറഞ്ഞുതുടങ്ങി. കിലോയ്ക്ക് 200 രൂപയോളം എത്തിയ ശേഷമാണ് വില താഴേയ്ക്ക് പോയത്.

നിലവില്‍ 140 മുതല്‍ 160 വരെയാണ് വിവിധ കേന്ദ്രങ്ങളിലെ കോഴിവില.അന്യസംസ്ഥാന മൊത്തക്കച്ചവടക്കാര്‍ വില കൃത്രിമമായി വര്‍ധിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ അടുത്തിടെ കടകള്‍ അടച്ച്‌ സമരം സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് നേരിയ തോതില്‍ വില താഴ്ന്ന് തുടങ്ങിയത്.

 

Signature-ad

എന്നാല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ ചിക്കന് ആവശ്യക്കാര്‍ കൂടിയത് വില വലിയ തോതില്‍ കുറയാതിരിക്കാനും കാരണമായിട്ടുണ്ട്. ട്രോളിംഗ് നിരോധനം കാരണം സംസ്ഥാനത്ത് മത്സ്യവിലയും ഉയര്‍ന്നു തന്നെയാണ്.

Back to top button
error: