KeralaNEWS

പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ മർദ്ദിച്ച യുവതി അറസ്റ്റിൽ

മട്ടാഞ്ചേരി : പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ മർദ്ദിച്ച യുവതി അറസ്റ്റിലായി. ഇടക്കൊച്ചി സ്വദേശിനി അഞ്ജലി ശർമ (20) യെയാണ് മട്ടാഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം.ഒരു കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ യുവതി  ഉദ്യോഗസ്ഥരെ  മർദിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അതേസമയം അഞ്ജലി ശര്‍മ പൊലീസ് സ്റ്റേഷനില്‍ കയറി അതിക്രമം കാട്ടിയത് തനിക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തതില്‍ പ്രകോപിതയായെന്നാണ് വിവരം.വിവാഹിതയായ യുവതി മൂന്നു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് അഞ്ജലിക്കൊപ്പം താമസം തുടങ്ങിയത്.

ഒരുമാസമായി തന്റെ ഭാര്യയെ കാണാനില്ലെന്ന യുവാവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് യുവതി അഞ്ജലിക്കൊപ്പമുണ്ടെന്ന് മനസ്സിലായത്.തുടർന്ന് യുവതിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നതിന് പിന്നാലെയാണ് അഞ്ജലി സ്റ്റേഷനിലെത്തി തനിക്കൊപ്പം താമസിച്ചിരുന്ന യുവതിയുടെ ഭര്‍ത്താവിനെ തല്ലിയതും ഇത് തടയാൻ ചെന്ന പൊലീസുകാരെ മര്‍ദ്ദിച്ചതും.

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: