IndiaNEWS

കോവിൻ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിൻ എടുക്കാനായി കോവിൻ പോര്‍ട്ടലില്‍ നല്‍കിയ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ബിഹാര്‍ സ്വദേശിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടെലിഗ്രാമില്‍ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയുമടക്കമുള്ളവരുടെ തന്ത്രപ്രധാനമായ സ്വകാര്യ വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായി പൊലീസ് പറഞ്ഞു.കോവിൻ വാക്‌സിൻ സ്വീകരിച്ചവരുടെ ആധാര്‍, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് നമ്ബറുകള്‍, ഫോണ്‍ നമ്ബറുകള്‍ എന്നിവയും ചോര്‍ന്നിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് ഏഷ്യ ഇൻഡക്സ് ട്വീറ്റ് ചെയ്തു.
അതേസമയം, കോവിൻ പോര്‍ട്ടലിനെ വിവരങ്ങള്‍ ചോര്‍ന്നെന്ന വാര്‍ത്ത തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന്റെ വാദം.

Back to top button
error: