FoodLIFE

അടിവയര്‍ കുറയ്ക്കാനായി അത്താഴത്തിന് ചോറിന് പകരം കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍

ടിവയർ കുറയ്ക്കാനായി കഷ്ടപ്പെടുകയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ കൊഴുപ്പും കാർബോഹൈട്രേറ്റും പഞ്ചസാരയും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ പരമാവധി രാതി ഒഴിവാക്കുന്നതാണ് നല്ലതാണ്.

പലരും ഉച്ചയ്ക്ക് എന്നതുപോല രാത്രിയും ചോറ് കഴിക്കാറുണ്ട്. ഇതു വണ്ണം കൂടാൻ കാരണമാകും. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

  1. രാത്രി ചോറിന് പകരം ഓട്സ് കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് സഹായിക്കും.
  2. ചോറിന് പകരം രാത്രി ചപ്പാത്തി കഴിക്കുന്നത് വയർ കുറയ്ക്കാനും ഭാരം കുറയ്ക്കാനും സഹായിക്കും. അരിയാഹാരത്തിൽ ഫൈബർ, ഫാറ്റ്, കലോറി എന്നിവ കൂടുതലാണ്. അതിനാൽ ചോറിന് പകരം രണ്ടോ മൂന്നോ ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നതാണ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലത്.
  3. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാൽ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തിൽ പ്രയോജനപ്പെടുന്നത്.
  4. ഫൈബർ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാൽ രാത്രി ഒരു ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്.
  5. പഴങ്ങൾ കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
  6. നട്സ് ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. നട്സ് പെട്ടെന്ന് വയർ നിറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ ബദാം, വാൾനട്സ്, പിസ്ത തുടങ്ങിയ നട്സുകൾ രാത്രി കഴിക്കുന്നത് നല്ലതാണ്.
Signature-ad

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.

Back to top button
error: