തിരുവനന്തപുരം:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചികിത്സ സഹായമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ആറര ലക്ഷത്തോളം രൂപ.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നൽകിയ തുകയാണ്.
2021 ഏപ്രില്‍ ഒന്നുമുതല്‍ 2023 ഏപ്രില്‍ 30വരെയുള്ള കാലഘട്ടത്തിലാണ് 6,61,793 രൂപ ചികിത്സക്കായി അനുവദിച്ചത്. കാക്കനാട് സ്വദേശിയുടെ വിവരാവകാശ അപേക്ഷയില്‍ നിയമസഭ ഡെപ്യൂട്ടി സെക്രട്ടറിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനു പുറമെ വാഹനാപകടത്തില്‍പെട്ട് ചികിത്സയില്‍ കഴിയുന്ന സിനിമതാരം ജഗതി ശ്രീകുമാറിന് 12,41,292 രൂപയും ധനസഹായുമായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.സാംസ്കാരിക വകുപ്പില്‍നിന്നായിരുന്നു തുക അനുവദിച്ചത്.
കോഴിക്കോടുനിന്ന് എയര്‍ ആംബുലൻസില്‍ ചെന്നൈയിലേക്ക് കൊണ്ടുപോകുന്നതിനായിരുന്നു പണം നല്‍കിയത്. എയര്‍ ട്രാവല്‍സ് എന്റര്‍പ്രൈസസ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് രണ്ട് ഗഡുവായിട്ടായിരുന്നു പണം അനുവദിച്ചത്.