IndiaNEWS

മണിപ്പൂരിന് പിന്നാലെ ഉത്തരാഖണ്ഡും; ഇന്ത്യ എങ്ങോട്ട് ?

ഡെറാഡൂൺ:മണിപ്പൂരിന് പിന്നാലെ ഉത്തരാഖണ്ഡിലും ജനങ്ങളുടെ കൂട്ട പലായനം.
 
ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള പുരോല പട്ടണത്തില്‍നിന്ന് മുസ്ലിം സമുദായക്കാര്‍ ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘങ്ങള്‍ കാമ്ബയിൻ ആരംഭിച്ചത് ഒരുമാസത്തിന് മുൻപാണ്.ലവ്ജിഹാദ് ആരോപണം മുന്നോട്ടുവെച്ചു കൊണ്ടായിരുന്നു ഇത്.

ഇക്കഴിഞ്ഞ മേയ് മാസം 26ന് പുരോലയില്‍നിന്ന് 14 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കേസില്‍ ഉബൈദ് ഖാൻ, ജിതേന്ദര്‍ സൈനി എന്നീ ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോപണവിധേയരില്‍ ഒരാള്‍ ഹിന്ദു വിഭാഗത്തില്‍പ്പെട്ട യുവാവാണെങ്കിലും ഹിന്ദുത്വ സംഘക്കാര്‍ ഇതൊരു ലവ്ജിഹാദ് സംഭവമാണെന്നു വാദിച്ച് മുസ്ലിം സമുദായത്തിനെതിരെ തിരിയുകയായിരുന്നു.

 

Signature-ad

തുടര്‍ ദിവസങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ പട്ടണം വിടണമെന്നാവശ്യപ്പെട്ട് മുസ്ലിം വിരുദ്ധ പ്രകടനങ്ങളാരംഭിച്ചു, ജിഹാദികള്‍ പട്ടണം വിട്ടുപോകൂ, അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടൂ എന്ന മുന്നറിയിപ്പ് നോട്ടീസ് ദേവഭൂമി രക്ഷാ അഭിയാൻ എന്ന സംഘടനയുടെ പേരില്‍ കടകള്‍ക്ക് മുന്നില്‍ പതിച്ചു.തുടർന്ന് മുസ്ലിം നാമധാരികളുടെ കച്ചവടസ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് വ്യാപക ആക്രമങ്ങളാണ് അഴിച്ചുവിട്ടത്.

 

ഉബൈദ് ഖാനും ജിതേന്ദര്‍ സൈനിയും ഇപ്പോള്‍ തെഹ്രിഗഢ് വാളിലെ ജയിലിലാണ്.പുരോലയിലെ ഒരു വര്‍ക് ഷോപ്പില്‍ മെക്കാനിക്കാണ് സൈനി. അതിന് സമീപത്തായി കുടുംബം നടത്തുന്ന ഫര്‍ണിച്ചര്‍ ഷോപ്പിലാണ് ഉബൈദ് ഖാൻ ജോലി ചെയ്തിരുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ പടിഞ്ഞാറൻ യു.പിയിലെ ബിജ്നോറില്‍നിന്ന് കുടിയേറിയവരാണ്.

 

ഇതൊരു ലവ്ജിഹാദ് സംഭവമേയല്ല, പതിവ് കുറ്റകൃത്യമാണ്. അതിലുള്‍പ്പെട്ടവര്‍ ഇപ്പോള്‍ ജയിലിലുമായി-പെൺകുട്ടിയുടെ അമ്മാവൻ പറയുന്നു.തുടക്കം മുതലേ ഇതിനെയൊരു വര്‍ഗീയ വിഷയമാക്കി മാറ്റാൻ ശ്രമങ്ങള്‍ നടന്നതായി ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ അമ്മാവൻ വ്യക്തമാക്കുന്നു.

 

ജിതന്ദേര്‍ സൈനിയും അങ്കിത് എന്ന് പരിചയപ്പെടുത്തിയ ഉബൈദ് ഖാനും ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ ഒരു പെട്രോള്‍ പമ്ബില്‍ കൊണ്ടുപോയെന്നും ശേഷം ഒരു ടെേമ്ബായിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ പ്രദേശവാസികളില്‍ ചിലര്‍ കണ്ട് ബഹളം വെക്കുകയായിരുന്നുവെന്നുമാണ് അമ്മാവൻ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.

 

തുടര്‍ന്ന് ആരോപിതര്‍ രണ്ടുപേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന് പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

 

പല ഹിന്ദുത്വ സംഘടനകളും അവര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ പങ്കാളിയാവാൻ ക്ഷണിച്ചെങ്കിലും താൻ വിസമ്മതിക്കുകയായിരുന്നുവെന്നും അവരുടെ ആവശ്യം വര്‍ഗീയ അസ്വാസ്ഥ്യം സൃഷ്ടിക്കുക മാത്രമാണെന്നും ഇദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

 

ഈ സംഭവം ലവ് ജിഹാദ് കേസാണെന്ന ആദ്യ പരാമര്‍ശം വന്നത് ഒരു പ്രാദേശിക വെബ്സൈറ്റ് നല്‍കിയ വാര്‍ത്തയിലാണെന്ന് ദ മോണിങ് കോണ്‍ടെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലവ് ജിഹാദ് ആരോപണവുമായി വെബ്സൈറ്റില്‍ വന്ന വാര്‍ത്ത പ്രാദേശിക വാട്ട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചതോടെ ഹിന്ദുക്കൾ രോഷാകുലരായി രംഗത്തിറങ്ങുകയായിരുന്നു.

 

ഹിന്ദി ദിനപത്രമായ അമര്‍ ഉജാലയുടെ ലേഖകൻ അനില്‍ അസ്വാളാണ് ആ വെബ്സൈറ്റിന് പിന്നിൽ.സൈനി ഹിന്ദുവാണോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും തിരിച്ചറിയപ്പെടാതിരിക്കാൻ വ്യാജ പേര് ഉപയോഗിക്കുകയാണെന്നും അയാള്‍ പറഞ്ഞു. എന്നാല്‍, ഈ അവകാശവാദങ്ങള്‍ക്ക് അസ്വാള്‍ തെളിവുകളൊന്നും നല്‍കിയില്ല.

 

അനന്തരവള്‍ ലവ് ജിഹാദിന് ഇരയായെന്ന് പെണ്‍കുട്ടിയുടെ അമ്മാവനെക്കൊണ്ട് വ്യാജ ലവ്ജിഹാദ് പരാതി നല്‍കിക്കാൻ അസ്വാള്‍ ശ്രമിച്ചതായി newslaundry.com പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷനില്‍ വെച്ച്‌ അസ്വാള്‍ സമ്മര്‍ദം ചെലുത്തുന്നത് കണ്ട പുരോലയിലെ സ്റ്റേഷൻ ഹൗസ് ഓഫിസര്‍ ഖാജൻ സിങ് ചൗഹാനെ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആ റിപ്പോര്‍ട്ട്.

Back to top button
error: