KeralaNEWS

ഹിന്ദിയിൽ ബോർഡുമായി കെഎസ്ആർടിസി

എരുമേലി:ഹിന്ദിയിൽ ബോർഡുമായി കെഎസ്ആർടിസി ബസ്.
എരുമേലിയിൽ നിന്നും പാലക്കാടിനുള്ള ഫാസ്റ്റ് പാസഞ്ചറിലാണ് ഹിന്ദിയിൽ സ്ഥലങ്ങളുടെ പേരുകൾ എഴുതിയിരിക്കുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഏറെ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂർ, മൂവാറ്റുപുഴ സ്ഥലനാമങ്ങളാണ് ഹിന്ദിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.എരുമേലി ഡിപ്പോയുടേതാണ് വണ്ടി.
രാവിലെ 8:30-ന് വണ്ടി എരുമേലിയിൽ നിന്നും പുറപ്പെടും.2:30-ന് പാലക്കാട് എത്തും.തിരികെ പാലക്കാട് നിന്നും വൈകിട്ട് 5:30-ന് പുറപ്പെട്ട് രാത്രി 12 മണിയോടെ എരുമേലിയിൽ എത്തും.

Back to top button
error: