KeralaNEWS

കെ. സുധാകരന്റെ ഇടനിലക്കാരൻ സ്വാധീനിക്കാൻ ശ്രമിച്ചു, പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തു; മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പരാതിക്കാര്‍

തിരുവനന്തപുരം : മോൻസൻ മാവുങ്കലിനെതിരായ സാമ്പത്തിക തട്ടിപ്പ് വഞ്ചനാ കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണവുമായി പരാതിക്കാർ. കേസിലെ പ്രതികളിലൊരാളായ കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ ഇടനിലക്കാരൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് പരാതിക്കാർ രംഗത്തെത്തി. കൊച്ചി വൈറ്റിലയിലെ ഹോട്ടലിൽ സുധാകരന്റെ അടുപ്പക്കാരൻ എബിൻ എബ്രഹാം ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പരാതിക്കാർ പുറത്തു വിട്ടു. സുധാകന്റെ പേര് പറയാതിരിക്കാൻ കരാർ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരിൽ ഒരാളായ ഷെമീർ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാർ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീർ വെളിപ്പെടുത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.

Back to top button
error: