CrimeNEWS

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റിൽ

ർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ യുവതിയും കാമുകനും അറസ്റ്റിൽ.ഇവരെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മൈസൂരിലെ ദാവൻഗരെയിലാണ് സംഭവം.ദാവൻഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32)യെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് നടപടി. നിംഗരാജയുടെ ഭാര്യ കാവ്യ, കാമുകൻ ബിരേഷ് എന്നിവരെയാണ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 9നാണ് നിംഗരാജിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ടെറസില്‍നിന്നു വീണാണ് ഭര്‍ത്താവ് മരിച്ചതെന്നാണ് കാവ്യ പൊലീസിനോട് പറഞ്ഞിരുന്നത്.എന്നാല്‍ മകന്‍റെ മരണത്തില്‍ സംശയം തോന്നിയ അമ്മ പൊലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിംഗരാജയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. കാവ്യ തന്‍റെ കാമുകനായ ബിരേഷ് എന്ന യുവാവുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
വിവാഹിതയായ കാവ്യയും ബിരേഷും തമ്മില്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു.യുവതി കഴിഞ്ഞ മാസം ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ കാമുകനുമായി ഒളിച്ചോടി. എന്നാല്‍ ഇവരെ ഗ്രാമവാസികള്‍ ചേര്‍ന്നു പിടികൂടി.പിന്നീട് പഞ്ചായത്ത് കൂടി ബിരേഷുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നു കാവ്യയ്ക്കു നിര്‍ദേശം നല്‍കി.തുടർന്ന് പഞ്ചായത്തംഗങ്ങളുടെ നിര്‍ബന്ധത്തിൽ കാവ്യയെ തിരികെ സ്വീകരിക്കാൻ നിംഗരാജ തയ്യാറായി.
അഞ്ചു വര്‍ഷം മുൻപാണ് കാവ്യ നിംഗരാജയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും ഒരു കുട്ടിയുണ്ട്.തലയ്ക്കടിച്ചാണ് യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്.പിന്നീട് ടെറസ്സിൽ നിന്നും മൃതദേഹം തള്ളി താഴെയിടുകയായിരുന്നു.

Back to top button
error: