NEWSWorld

കൊൽക്കത്ത-ബാങ്കോക്ക് നഗരങ്ങളെ ബന്ധിപ്പിച്ച് റോഡ്

ന്യൂഡൽഹി: കൊൽക്കത്ത-ബാങ്കോക്ക് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് മൂന്നു രാജ്യങ്ങളിൽ കൂടി കടന്നുപോകുന്ന റോഡ് ഉടൻ യാഥാർത്ഥ്യമാകും.
തായ്ലൻഡ്, മ്യാൻമാർ, ഇന്ത്യ എന്നീ മൂന്നു രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഈ പാത തായ്ലൻഡിൽ നിന്നാരംഭിച്ച് ഇവിടുത്തെ സുഖോതായ്, മേ സോട്ട്, യാങ്കൂൺ, മണ്ടലേ, കലേവ തുടർന്ന് മ്യാൻമറിലെ തമു തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെ ഇന്ത്യയിലെത്തുന്നു. ആകെ 2800 കിലോമീറ്ററാണ് പാതയുടെ നീളം.
മോറെ, കൊഹിമ, ഗുവാഹത്തി, ശ്രീരാംപൂർ, സിലിഗുരി വഴി വന്ന് കൊൽക്കത്തയിലെത്തുന്ന വിധത്തിലാണ് പാതയുടെ നിർമാണം.പാത ഏറ്റവും കൂടുതൽ ദൂരം കടന്നു പോകുന്നത് ഇന്ത്യയിലൂടെയും ഏറ്റവും കുറഞ്ഞ ദൂരം തായ്ലൻഡിലൂടെയുമാണ്. തായ്ലന്‍ഡിലെ തമുവിൽ നിന്ന് മ്യാൻമാറിലെ കലേവാ വരെയുള്ള പാതയുടെ നിർമ്മാണ ചെലവ് 27.28 മില്യൺ യുഎസ് ഡോളർ ആണ്.ഇതിനോടകം തായ്ലൻഡിലെ ഹൈവേയുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു.
ബിംസ്‌റ്റെക്(BIMSTEC- the Bay Of Bengal Initiative for Multi0Sectoral Technical and Economic Coorporation) പദ്ധതിയുടെ ഭാഗമായുള്ള ത്രിരാഷ്ട്ര പാത അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Back to top button
error: