KeralaNEWS

കോട്ടയത്ത് മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി

കോട്ടയം: തിരുവാര്‍പ്പ് ഇല്ലിക്കല്‍ കവലയിലെ മത്സ്യ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ക്വിന്‍റല്‍ കണക്കിന് പഴകിയ മത്സ്യം പിടികൂടി. ജെഎന്‍ ഫിഷറീസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് 190 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടിയത്.

 

ഫുഡ് സേഫ്റ്റി വിഭാഗവും ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.കഴിഞ്ഞ ദിവസം ഇവിടെ നിന്നും മത്സ്യം വാങ്ങി പാകം ചെയ്‌ത് കഴിച്ച ചെങ്ങളം സ്വദേശിക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.

Signature-ad

 

ഫുഡ് സേഫ്റ്റി ഓഫിസര്‍ നീതി, പഞ്ചായത്ത് സെക്രട്ടറി മുഷിൻ, ഫിഷറീസ് ഓഫിസര്‍ പ്രേമോദാസ്, ഹെല്‍ത്ത് ഇൻസ്പെക്‌ടര്‍ കാളിദാസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പിടിച്ചെടുത്ത മത്സ്യം നശിപ്പിച്ചു. കട സീൽ വയ്ക്കുകയും ഉടമയുടെ പേരില്‍ ഫുഡ് സേഫ്റ്റി കമ്മിഷണർ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

 

Back to top button
error: