കൊച്ചി:വൈദ്യുതി നിരക്ക് കൂട്ടാനുള്ള കെ.എസ്.ഇ.ബി ശ്രമങ്ങള്‍ക്ക് തടയിട്ട് ഹൈക്കോടതി. യൂണിറ്റിന് 25 മുതല്‍ 80 പൈസവരെ വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കാനിരിക്കെയാണ് കെഎസ്ഇബിക്ക് ഹൈക്കോടതിയുടെ മൂക്കുകയർ.താത്കാലിക സ്റ്റേയാണ് കോടതി പുറപ്പെടുവിച്ചത്. കേസ് വീണ്ടും ജൂലായ് 10ന് പരിഗണിക്കും. അത് വരെ നിരക്ക് കൂട്ടാൻ പാടില്ല എന്നാണ് ഉത്തരവ്.