ഇതിന് ആദ്യം വേണ്ടത് പനിക്കൂര്‍ക്കയില ആണ്.പനിക്കൂര്‍ക്കയില നമ്മള്‍ സാധാരണ പനിക്ക് ഉപയോഗിക്കാറുണ്ടെങ്കിലും ഇത് കഴിക്കുന്നത് പലര്‍ക്കും ഇഷ്ടമല്ല.അതിനാൽത്തന്നെ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ പനിക്കൂര്‍ക്കയില എങ്ങനെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ പറയുന്നത്.
ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പനിക്കൂര്‍ക്കയില കുറച്ചു വെള്ളത്തില്‍ ഇട്ടു കൊടുക്കുക.ഇതിലേക്ക് കുറച്ച് ചായപ്പൊടി കൂടി ചേര്‍ത്തു നന്നായി തിളപ്പിച്ച് എടുക്കുക.നല്ലതുപോലെ തിളച്ചതിനു ശേഷം ഇത് ഒന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത ഈ വെള്ളം ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചിയും കുറച്ച് നാരങ്ങാനീരും കൂടി ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.(വേണമെങ്കില് പഞ്ചസാര ചേര്‍ത്തു കൊടുക്കാം.) ശേഷം ഒന്നുകൂടി അരിച്ചെടുത്ത് ചെറിയ ചൂടില്‍ തന്നെ കുടിക്കണം.