മദ്രാസികളെപ്പോലെ ഫ്‌ളാറ്റിന് പുറത്ത് ലുങ്കിയും നൈറ്റിയും ധരിച്ചുകൊണ്ട് പോകരുതെന്ന് ഉത്തർപ്രദേശിൽ ഫ്ലാറ്റുടമകളുടെ സർക്കുലർ.നോയിഡയിലാണ് സംഭവം.
ഗ്രേറ്റര്‍ നോയ്ഡയിലെ സെക്ടര്‍ സി 2 വിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളുടെ സംഘടനയാണ് താമസക്കാര്‍ക്ക് ഡ്രസ്‌കോഡുമായി എത്തിയത്.ജൂണ്‍ 10ന് ഹിമസാഗര്‍ അപ്പാര്‍ട്ട്‌മെന്റ് താമസക്കാര്‍ക്കായി പുറത്തിറക്കിയ സര്‍ക്കുലറില്‍ അവരുടെ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ഫ്‌ളാറ്റിന് പുറത്ത് ലുംഗിയും നൈറ്റിയും ധരിക്കരുതെന്ന് കർശനമായി പറഞ്ഞിട്ടുണ്ട്.
അതേസമയം സർക്കുലറിനെ ചുരുക്കം ചിലര്‍ മാത്രമാണ് അനുകൂലിച്ചത്. ഭൂരിഭാഗം പേരും വസ്ത്രം തങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും സ്വകാര്യതയുമാണെന്നും അതില്‍ കൈകടത്തേണ്ടെന്നും തുറന്നടിച്ചു.
സംഭവം വിവാദമായതോടെ തങ്ങള്‍ വസ്ത്രത്തിന്റെ കാര്യത്തില്‍ വിവേചനം കാട്ടാനല്ല സൗമ്യമായി അപേക്ഷിക്കുകയാണ് ചെയ്തതെന്ന് അപ്പാര്‍ട്ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.