KeralaNEWS

ഇന്ന് ലോക രക്തദാന ദിനം;രക്തം ആവശ്യമുള്ളവർക്കായി കേരള പോലീസിന്റെ മൊബൈൽ ആപ്പ്  

ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം 2004 മുതല്‍ എല്ലാവര്‍ഷവും ജൂണ്‍ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു.
സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെപ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്.
സംസ്ഥാനത്ത് രക്തം ആവശ്യമുള്ളവർക്കും ദാതാക്കൾക്കുവേണ്ടി കേരള പോലീസിന്റെ മൊബൈൽ ഫോൺ ആപ് ഉപയോഗിക്കാം. ഔദ്യോഗിക മൊബൈൽ അപ്ലിക്കേഷൻ ആയ ’പോൽ ആപ്പി’ ലൂടെയാണ് ഈ സേവനം ലഭ്യമാക്കുന്നത്. രക്തദാതാക്കൾക്കും രക്തം ആവശ്യമുള്ളവർക്കും പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽനിന്നു ആപ് ഡൗൺലോഡ് ചെയ്തു രജിസ്റ്റർ ചെയ്യാം.
പോൽ ആപ്പിൽ രക്തദാതാക്കൾ രജിസ്റ്റർ ചെയ്യുമ്പോൾ പേര്, രക്തഗ്രൂപ്പ്, ബന്ധപ്പെടാനുള്ള നമ്പർ, അവസാനമായി രക്തദാനം നടത്തിയ ദിവസം, താമസിക്കുന്ന ജില്ല തുടങ്ങിയ വിവരങ്ങൾ നൽകണം. രക്തം ആവശ്യമുള്ളവർ രോഗിയുടെ പേര്, രക്ത ഗ്രൂപ്പ്, ആവശ്യമുള്ള രക്തത്തിന്റെ അളവ്, രക്തം ലഭ്യമാക്കേണ്ട സമയം, ചികിത്സയിലിരിക്കുന്ന ആശുപത്രിയുടെ വിവരങ്ങൾ, ജില്ല, ബന്ധപ്പെടേണ്ട നമ്പർ എന്നിവ നൽകണം.

Back to top button
error: