ചെറായി: നിയന്തണംവിട്ട കണ്ടെയ്നര്‍ ലോറി സംസ്ഥാനപാതയിൽ നിന്നും പള്ളത്താംകുളങ്ങര ഭഗവതി ക്ഷേത്ര മൈതാനിയിലേക്ക് അതിവേഗം ഓടിക്കയറി തനിയെ നിന്നു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.വല്ലാര്‍പാടത്തുനിന്ന് ടൈലുകള്‍ നിറച്ച കണ്ടെയ്നറുമായി പാലക്കാട്ടേക്ക് പോവുകയായിരുന്നു ലോറി തെക്കേ വളവിലെത്തിയപ്പോള്‍ നിയന്ത്രണം തെറ്റി രണ്ട് സ്റ്റെപ്പുള്ള കള്‍വര്‍ട്ടും ചാടിക്കടന്ന് 10 മീറ്ററോളം മുന്നോട്ടു നീങ്ങി ക്ഷേത്രത്തിന്റെ തൊത്തുമുന്നിലായെത്തി നിൽക്കുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കില്ല.വാഹനത്തിനും കേടുപാടുകൾ ഇല്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് പോലീസ് പറഞ്ഞു.