CrimeNEWS

എങ്ങനെ കൊലപാതകം നടത്താമെന്ന്  ഗൂഗിളില്‍ നോക്കി പഠിച്ചു, എങ്ങനെ രക്ഷപ്പെടാമെന്ന് പഠിച്ചില്ല; ഹൈദരബാദിൽ പൂജാരി അറസ്റ്റിലായതിങ്ങനെ

ഹൈദരാബാദ്: ആദ്യത്തെ ആവേശം തണുക്കുമ്പോൾ കാമുകിമാരെ ക്രൂരമായി കൊല ചെയ്ത് ഇല്ലാതാക്കുന്ന സംഭവങ്ങള്‍ ഏറുകയാണ്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്നത്.
ഒരാഴ്ച മുൻപാണ് കുറുഗന്തി അപ്‌സര(30) എന്ന യുവതിയെ കാണാതായത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അയ്യാഗരി സായ് കൃഷ്ണ എന്ന പൂജാരിയുമായി യുവതി പ്രണയത്തിലായിരുന്നു.സരൂര്‍നഗറിലെ ക്ഷേത്രത്തില്‍ പൂജാരിയാണ് സായ് കൃഷ്ണ. അപ്‌സര ഗര്‍ഭിണിയാകുകയും, അത് അലസിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, തന്നെ വിവാഗം കഴിക്കാൻ അപ്‌സര സായ്കൃഷ്ണയെ പ്രേരിപ്പിച്ചുവരികയായിരുന്നു.കാമുകൻ വഴങ്ങാതെ വന്നപ്പോൾ എല്ലാം നാട്ടുകാരോട് വിളിച്ചുപറയുമെന്നായി യുവതി. ഇതോടെ അസ്വസ്ഥനായ സായ്കൃഷ്ണ എങ്ങനെ കൊലപാതകം നടത്താമെന്ന്  ഗൂഗിളില്‍ നോക്കി പഠിച്ചു. മൃതദേഹം അഴുകുന്നത് വേഗത്തിലാക്കുന്നതിനായി കല്ലുപ്പ് ഉപയോഗിക്കാമെന്നും ഇയാള്‍ മനസ്സിലാക്കി.
തുടർന്ന് ‍ ജൂൺ മൂന്നിന് സായ്കൃഷ്ണ അപസരയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. കോയമ്ബത്തൂരിലേക്ക് പോകുന്നുവെന്നാണ് അമ്മയോട് പറഞ്ഞത്. ആദ്യം ഷംഷബാദിലേക്കും പിന്നീട് സുല്‍ത്താൻപള്ളിയിലേക്കും പോയി അവിടെ മുറിയെടുത്തു.പിന്നീട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടശേഷം അപ്‌സര ഉറങ്ങിയ തക്കം നോക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു.മരണം ഉറപ്പാക്കാൻ കല്ലുകൊണ്ട് തലയ്ക്കടിച്ചു.

പിന്നീട് കാറിന്റെ കവറില്‍ മൃതദേഹം ഒളിപ്പിച്ച്‌ ഡിക്കിയിലാക്കി സരൂര്‍നഗറിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി.അവിടെ കാര്‍ പാര്‍ക്ക് ചെയ്തു.ജൂണ്‍ നാലിന് കാറില്‍ ഈച്ച പൊതിയാൻ തുടങ്ങിയതോടെ, സരൂര്‍നഗറിലെ സര്‍ക്കാര്‍ ഓഫീസ് സമുച്ചയത്തിന് അടുത്ത് ഒരുമാൻഹോളില്‍ മൃതദേഹം തള്ളിയ ശേഷം രണ്ടു ലോഡ് ടിപ്പര്‍ മണ്ണടിച്ച്‌ മാൻഹോള്‍ അടച്ചു. അപ്‌സരയുടെ ഹാൻഡ്ബാഗും, ലഗേജ് ബാഗും കത്തിച്ചു.

 

ജൂണ്‍ 5 നാണ് അപ്‌സരയുടെ അമ്മ അരുണയെയും കൂട്ടി സൈബറാബാദ് ആര്‍ജിഐ എയര്‍പോര്‍ട്ട് പൊലീസില്‍ ആളെ കാണാനില്ലെന്ന പരാതി ഇയാൾ നല്‍കിയത്.മരുമകളാണ് അപ്‌സര എന്നാണ് ഇയാള്‍ ആദ്യം പൊലീസില്‍ പറഞ്ഞത്. ഭദ്രാചലത്തിലേക്കു പോകുന്നതിനായി അപ്‌സരയെ ബസ് സ്റ്റാൻഡിലിറക്കി എന്നും സായ്കൃഷ്ണ പറഞ്ഞു.
മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് സായ്കൃഷ്ണ തന്നെയാണ് കൊലപാതകി എന്ന നിഗമനത്തിലേക്ക് പൊലീസ് നീങ്ങിയത്.സിസിടിവി പരിശോധനയില്‍ സായ്കൃഷ്ണയ്‌ക്കെതിരെ കൂടുതൽ തെളിവുകളും പോലീസിന് ലഭിച്ചു.
അപ്‌സരയും അമ്മ അരുണയും, ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് ഒരുവര്‍ഷം മുമ്ബാണ് വന്നത്. അപ്‌സരയ്ക്ക് ഒരു ടെലിവിഷൻ താരമാകണമെന്നായിരുന്നു മോഹം. കുട്ടിയായിരിക്കെ ഒരുതമിഴ് ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിരുന്നു. ക്ഷേത്രത്തില്‍ വച്ചാണ് അപ്‌സരയും സായ്കൃഷ്ണയും കണ്ടുമുട്ടിയത്. പിന്നീട് സായ് കൃഷ്ണ കുടുംബാംഗത്തെ പോലെയായി. അമ്മ അരുണയ്ക്ക് ഇവര്‍ തമ്മിലെ ബന്ധമൊന്നും അറിയില്ലായിരുന്നു.

Back to top button
error: