KeralaNEWS

ജിഎസ്ടി സൂപ്രണ്ട് പർവീന്ദർ സിംഗിനെ കുടുക്കിയത് സിനിമാ താരം കൂടിയായ  വിജിലൻസ് ഡിവൈഎസ്പി സിബി തോമസും സംഘവും, ആവശ്യപ്പെട്ട കൈക്കൂലി  3 ലക്ഷം

    കൈക്കൂലി കേസിൽ സെൻട്രൽ ടാക്‌സ് ആന്റ് എക്സൈസ് കൽപ്പറ്റ റെയ്ഞ്ച് സൂപ്രണ്ട്  പർവീന്ദർ സിംഗിനെ പിടികൂടിയത് പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. വിജിലൻസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൈക്കൂലി കേസിൽ ഒരു കേന്ദ്ര സർക്കാർ ജീവനക്കാരനെ പിടികൂടുന്നത്.

  മൂന്ന് ലക്ഷം രൂപയാണ് പർവീന്ദർ സിംഗ് ആവശ്യപ്പെട്ടത്. എന്നാൽ  ഒന്നര ലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരൻ പറഞ്ഞു. പക്ഷേ അയാൾക്ക് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രം. .

Signature-ad

കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം മജസ്റ്റിക്ക് ബേക്കറിയിൽ വെച്ച് കരാറുകാരനിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹരിയാന സ്വദേശിയായ പർവീന്ദർ സിംഗ്  പിടിയിലായത്. മാനന്തവാടി കുഴിനിലം സ്വദേശിയായ കരാറുകാരനിൽ നിന്നാണ് പ്രവീന്ദർ സിംഗ് കൈക്കൂലി വാങ്ങിയത് .

1.5 കോടി രൂപയുടെ പ്രവർത്തിയാണ് കഴിഞ്ഞ വർഷം ചെയ്തതെന്ന് പരാതിക്കാരൻ പറയുന്നു. എന്നാൽ ജിഎസ്ടി ഉദ്യോഗസ്ഥൻ കണക്ക് നോക്കിയപ്പോൾ അത് രണ്ട് കോടിയാണത്രേ. ഐ.ടി.സി കിഴിവിന് അർഹനല്ലന്നും 10 ലക്ഷം രൂപയും പലിശയും ഉടൻ അടക്കണമെന്നും ഭീഷണിപ്പെടുത്തി. മൂന്ന് ലക്ഷം നൽകിയാൽ നികുതിയിൽ നിന്ന് ഒഴിവാക്കാമെന്നും വാഗ്ദാനം ചെയ്തു. ഒടുവിൽ കരാറുകാരൻ വിജിലൻസിൽ പരാതി നൽകിയ ശേഷം ഒരു ലക്ഷം രൂപയുമായി എത്തുകയായിരുന്നു. 12 ലക്ഷം രൂപയോളം നികുതി പരാതിക്കാരൻ നേരത്തെ അടച്ചിരുന്നു.

വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘം കരാറുകാരനായ വ്യക്തിയുടെ പരാതിയിൽ ഇന്ന് ഉച്ചയ്ക്കാണ് പ്രതിയെ പിടികൂടിയത്. പർവീന്ദർ സിംഗ് ഒരു ലക്ഷം രൂപ പരാതിക്കാരനോട് കൈക്കൂലി വാങ്ങിയപ്പോഴാണ് വിജിലൻസിന്റെ പിടിയിലായത്. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയ പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Back to top button
error: