KeralaNEWS

യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് ഒന്നര ലക്ഷം രൂപ പിഴയിട്ട് സർവകലാശാല

തിരുവനന്തപുരം: യുയുസി ആൾമാറാട്ടവുമായി ബന്ധപ്പെട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജിന് വൻ തുക പിഴയിട്ടു. കേരള സർവകലാശാലയാണ് പിഴയൊടുക്കാൻ ആവശ്യപ്പെട്ടത്. 1,55,938 രൂപയാണ് കോളേജിനോട് അടയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സർവകലാശാല സിന്റിക്കേറ്റിന്റേതാണ് തീരുമാനം. ആൾമാറാട്ടം കണ്ടെത്തിയതിലൂടെ സർവ്വകലാശാല തെരെഞ്ഞെടുപ്പ് മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുവഴിയുണ്ടായ നഷ്ടം കൊളേജിൽ നിന്നും ഈടാക്കുന്നതിന്റെ കൂടി ഭാഗമായാണ് പിഴയിട്ടത്.

അതേസമയം സർവകലാശാലയിലെ 183 അഫിലിയേറ്റഡ് കോളേജുകളിൽ നിന്നുള്ള 39 യുയുസിമാരെ അയോഗ്യരാക്കിയിട്ടുണ്ട്. ഇന്നലെ സർവകലാശാല വിസി ഡോ. മോഹൻ കുന്നമ്മലിൻറെ നേതൃത്വത്തിൽ ചേർന്ന സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. കാട്ടാക്കട കൊളേജിലെ ആൾമാറാട്ടത്തിന് ശേഷം കൗൺസിലർമാരെ കുറിച്ച് പരിശോധിക്കാൻ തീരുമാനിച്ചിരുന്നു. പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാൻ യോഗ്യതയില്ലാത്ത യുയുസിമാരെയുമാണ് അയോഗ്യരാക്കിയത്.

Back to top button
error: