KeralaNEWS

എട്ട് സെന്റ് സ്ഥലം വീതം പതിനൊന്നു കുടുംബങ്ങൾക്ക് നൽകി സിപിഐഎം ചപ്പാരപ്പടവ് ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിൾ

കണ്ണൂര്‍: ഇരുപത്തിയഞ്ചുലക്ഷം രൂപ മുടക്കി വാങ്ങിയ ഒരേക്കറോളം  സ്ഥലം പതിനൊന്ന് നിര്‍ധനകുടുംബങ്ങള്‍ക്ക് സൗജന്യമായി വീതിച്ച് നല്‍കി മനുഷ്യസ്‌നേഹത്തിന്റെ മറ്റൊരു മാതൃക തീർക്കുകയാണ് ഇവിടെയൊരു  കമ്യൂണിസ്റ്റുകാരന്‍.
സിപിഐഎം ചപ്പാരപ്പടവ് ലോക്കല്‍ സെക്രട്ടറി ടോമി മൈക്കിളും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് ടോം ഫ്രാന്‍സിസും കൂടിയാണ് എടക്കോം ടൗണിന് സമീപം  റോഡ്, വൈദ്യുതി, വെളളം തുടങ്ങി എല്ലാ സൗകര്യങ്ങളുമുളള സ്ഥലം വാങ്ങി നല്‍കുന്നത്.സ്ഥലത്തിന്റെ വിതരണ ഉദ്ഘാടനം ജൂണ്‍ പത്തിന് വൈകുന്നേരം സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിര്‍വഹിക്കും.
അര്‍ഹതപ്പെട്ടവര്‍ക്ക് എട്ടു സെന്റ് വീതം  ഭൂമിയാണ് നല്‍കുക.വീടുപണിയാന്‍ ഗതിയില്ലാത്തവര്‍ന്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പണം സ്വരൂപിക്കാനും സി.പി. എം രൂപീകരിച്ച സബ് കമ്മിറ്റി ശ്രമിക്കുന്നുണ്ട്.മത, രാഷ്ട്രീയ പരിഗണനയില്ലാതെ അര്‍ഹതപ്പെട്ടവര്‍ക്കാണ് ഭൂമി നല്‍കുക.ഇവിടേക്ക് റോഡും നിർമ്മിച്ചിട്ടുണ്ട്.കുടിവെള്ളത്തിനും വൈദ്യുതിക്കുമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ഫെഡറൽ ബാങ്കിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ടോമി മൈക്കിൾ. പെരുമ്ബടവ് സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപിക കൂടിയായ ഭാര്യ സില്‍വിയും മക്കളായ ജിതിന്‍ ടോമും സച്ചിന്‍ ടോമും ഈ ഉദ്യമത്തിന് പൂർണപിന്തുണയുമായി മൈക്കിളിന്റെ കൂടെയുണ്ട്.

Back to top button
error: