ഗുജറാത്തിലെ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധന്‍ എന്ന നിലയില്‍ പ്രശസ്തനായിരുന്നു ഇദ്ദേഹം.
41 വയസ്സായിരുന്നു.തന്റെ കരിയറില്‍ 16000ലധികം ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ ഡോക്ടറാണ് ഗൗരവ് ഗാന്ധി.
ഉറക്കത്തിലാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.എല്ലാ ദിവസത്തെയും പോലെ തിങ്കളാഴ്ച രാത്രിയും രോഗികളെ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയി. മറ്റ് അസ്വസ്ഥതകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. രാത്രിയിലും അദ്ദേഹം അസ്വസ്ഥതകളൊന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നും കുടുംബം പറഞ്ഞു.