KeralaNEWS

ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നു; സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂർത്തിയായി

കോഴിക്കോട്:തിരൂരിലെ വ്യാപാരി മേച്ചേരി സിദ്ദിഖിനെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ തെളിവെടുപ്പ് പൂർത്തിയായി.
വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേര്‍ന്നായിരുന്നു. ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്ബില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു.അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു.

എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു. അതറിഞ്ഞതോടെ ആഷിഖ് മുറിയില്‍നിന്നിറങ്ങി നേരെ റെയില്‍വേസ്റ്റേഷനില്‍ പോയി ഇരുന്നു.പിന്നാലെ ഷിബിലിയും ഫര്‍ഹാനയും കാറെടുത്ത് റെയില്‍വേസ്റ്റേഷനില്‍ പോയി. മൂവരുംചേര്‍ന്ന് ഇനിയെന്തുചെയ്യണമെന്ന് ആലോചിച്ചു.

ആഷിഖ് ഇവരില്‍നിന്ന് അയ്യായിരം രൂപ വാങ്ങി നാട്ടിലേക്കു പോയി. മൃതദേഹം മറവുചെയ്യാന്‍ സഹായിക്കാനാണ് പിന്നീട് ഇയാള്‍ ഇവരുടെകൂടെ കൂടിയത്. ഷിബിലിയും ഫര്‍ഹാനയും ബാഗുകളും ഇലക്‌ട്രിക് കട്ടറും വാങ്ങിവെച്ചു. പിന്നീട് രണ്ടുപേരും ചേര്‍ന്ന് മൃതദേഹം വെട്ടിമുറിച്ചു.

ആഷിഖ് കുറച്ചുകാലം അഗളിയിലെ തോട്ടത്തില്‍ ജോലിചെയ്തിരുന്നു. ഇതിന്റെ പരിചയത്തിലാണ് ചുരത്തിലെ വളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ ഇടാമെന്നു നിര്‍ദേശിച്ചത്. കൊലപാതകത്തില്‍ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതായി അന്വേഷണ സംഘം പറയുന്നു.ഇനി ചെറിയ ചില കാര്യങ്ങളില്‍ മാത്രമേ വ്യക്തത വരുത്തേണ്ടതുള്ളൂ. രാസപരിശോധനയുടെ ഫലംകൂടി വരാനുണ്ട്.

തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. 1.32,000 രൂപ പിൻവലിച്ച്‌ സ്വര്‍ണവള, മോതിരം എന്നിവ വാങ്ങി. പതിനായിരം രൂപ നല്‍കി അനിയന് മൊബൈല്‍ ഫോണും വാങ്ങി. കൂട്ടു പ്രതിയായ ഷിബിലി ഇരുപതിനായിരം രൂപയ്ക്ക് എംഡിഎംഎ വാങ്ങി.
Signature-ad

ഈ എംഡിഎംഎ ഉപയോഗിച്ചാണ് ഇരുവരും തൊണ്ടിമുതലുകള്‍ ഒളിപ്പിക്കാന്‍ പോയത്. ശേഷംവന്ന തുക ഉപയോഗിച്ച്‌ വസ്ത്രങ്ങളും മറ്റും വാങ്ങിച്ചു. ഫര്‍ഹാനക്കായി ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

അതേസമയം ഫർഹാനയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നാട്ടുകാര്‍  രംഗത്തെത്തി.തൊട്ടടുത്തുള്ള വരമ്ബത്ത് കൂടെയാണ് അവളും അനിയനും സിഗരറ്റ് വലിച്ചും, കഞ്ചാവ് വച്ചും നടക്കുന്നത്. ഞങ്ങളൊക്കെ ഇത് കണ്ടിട്ടുള്ള ആളുകളാ… ഇതൊക്കെ നാട്ടുകാര്‍ക്ക് സ്ഥിരം കാഴ്ചയാണ്.

ചില ആളുകള്‍ പറയുന്നുണ്ട് അവള്‍ പഠിക്കാൻ മിടുക്കി ആയിരുന്നുവെന്ന് … ഏഴാം ക്ലാസില്‍ മോഷണം നടത്തിയിട്ട് സ്കൂളിന്ന് പുറത്താക്കിയതാണ്. എന്നിട്ടാണ് പറയുന്നത് പഠിക്കാൻ മിടുക്കി ആയിരുന്നെന്ന്. പക്കാ ഫ്രോഡാണ് അവള്‍… ഫര്‍ഹാനയ്ക്ക് സുഹൃത്തുക്കളായിട്ട് ഉണ്ടായിരുന്നത് ആണുങ്ങള്‍ മാത്രമായിരുന്നു.ഷിബിലിയുമായിട്ട് ഹോട്ടല്‍ മുറിയില്‍ നഗ്നരായി കിടക്കുന്ന ചിത്രങ്ങള്‍ ഫര്‍ഹാന തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.


അത്തരം കാര്യങ്ങള്‍ക്ക് പോലും മടിയില്ലാത്തവളാണ് ഫര്‍ഹാന. ഫര്‍ഹാനയുടെ ഹണി ട്രാപ്പ് കഥകള്‍ കേട്ടിട്ട് തങ്ങള്‍ക്ക് അതിശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. പക്വത കുറവ് കൊണ്ടൊന്നുമല്ല, ഇത്രയും വലിയ ഒരാളെ ഹോട്ടല്‍ മുറിയില്‍ വിളിച്ച്‌ വരുത്തി ട്രാപ്പിലാക്കാൻ പറ്റുമെങ്കില്‍ അതിന് മുകളിലും അവള്‍ക്ക് ചെയ്യാൻ കഴിയില്ലേ?തങ്ങള്‍ക്ക് ഇതൊരു അതിശയമായി തോന്നുന്നില്ലെന്നും, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് മുമ്ബേ അറിയാമെന്നും ഇവര്‍ പറയുന്നു.

ഷിബിലി കഞ്ചാവിന് അടിമയാണെന്നും ഇതുകാരണം നാട്ടുകാര്‍ ഓടിച്ച്‌ വിട്ടിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

Back to top button
error: