കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചു.
ഇന്നലെ മൂന്നുപേര്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്റ്റാറ്റസ് വൈറലായതോടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി.
കല്ലേറുണ്ടായതിന് പിന്നാലെ തെരുവിൽ ആളുകൾ തടിച്ചുകൂടിയതാണ് സംഘർഷത്തിന് കാരണമായത്.തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു.
ഇതിന് പിന്നാലെ കോലാപൂരിലെ ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ ഹിന്ദുത്വ സംഘടനകൾ പ്രവർത്തകരോട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.തുടർന്നായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചത്.