IndiaNEWS

മധ്യപ്രദേശില്‍ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ചു 

ഭോപ്പാല്‍: മധ്യപ്രദേശില്‍ പരശുരാമജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും പരശുരാമന്റെ ജീവിതം സ്‌കൂളുകളിലെ പാഠംപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് ഓണറേറിയം നല്‍കുമെന്നും സംസ്‌കൃത സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇൻസെന്റീവ് നല്‍കുമെന്നും മുഖ്യമന്ത്രി ചൗഹാൻ അറിയിച്ചു. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് 8,000 രൂപയും ആറ് മുതല്‍ പ്ലസ് ടൂ വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 10,000 രൂപയും നല്‍കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 ഭോപ്പാലിലെ ഭെല്‍ ടൗണ്‍ഷിപ്പിലെ ജാംബോറി ഗ്രൗണ്ടില്‍ ബ്രാഹ്‌മണ മഹാകുംഭിന്റെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: