മൈസൂരു: ബസില്‍വച്ച് മോശമായി പെരുമാറിയ യുവാവിനെ ‘കൈകാര്യം ചെയ്ത്’ യുവതി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം.
യാത്ര ചെയ്യുന്നതിനിടെ യുവാവ് ശല്യം ചെയ്യുകയായിരുന്നു.യുവതി താക്കീത് ചെയ്‌തെങ്കിലും ശല്യം തുടര്‍ന്നു.ഒടുവിൽ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് യുവാവിന്റെ മുഖത്ത് തല്ലുകയായിരുന്നു യുവതി. ഇയാള്‍ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും വിട്ടില്ല.ഒടുവിൽ മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു ഇയാൾ.