IndiaNEWS

ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പര്‍ഫാസ്റ്റ്; അപകടത്തിൽ പെടുന്നത് മൂന്നാം തവണ

ഭുവനേശ്വര്‍: ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളിലൊന്നാണ് കോറമാൻഡല്‍ എക്സ്പ്രസ്.രാജ്യത്തെ ആദ്യ സൂപ്പര്‍ഫാസ്റ്റ് തീവണ്ടികളിലൊന്നാണിത്.
മറ്റ് പല ട്രെയിനുകളെയും അപേക്ഷിച്ച്‌ വേഗത്തില്‍ ബംഗാളില്‍ നിന്ന് നിന്നും ചെന്നെെയിലേക്കെത്താൻ സാധിക്കുമെന്നതാണ് ട്രെയിനിനെ യാത്രക്കാര്‍ക്കും പ്രിയപ്പെട്ടതാക്കുന്നത്. ബംഗാളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള യാത്രക്ക് മലയാളികളും കോറമാൻഡലിനെ ആശ്രയിക്കുന്നുണ്ട്.

പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാര്‍ സ്റ്റേഷനില്‍നിന്ന് ചെന്നൈയിലെ എം.ജി.ആര്‍. സെൻട്രല്‍ സ്റ്റേഷൻവരെയാണ് റൂട്ട്. ദെെനംദിന സര്‍വീസ് നടത്തുന്ന 12841/12842 വണ്ടികളിൽ(അങ്ങോട്ടും ഇങ്ങോട്ടും) ടിക്കറ്റ് കിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്.

 

Signature-ad

1977-ലാണ് കോറമാൻഡല്‍ എക്സ്പ്രസ് ഇന്ത്യൻ റെയില്‍വേസ് അവതരിപ്പിക്കുന്നത്. ഈ റൂട്ടില്‍ സഞ്ചരിക്കുന്ന മറ്റ് തീവണ്ടികളേക്കാള്‍ മുൻഗണന ലഭിക്കുന്ന വണ്ടികളിലൊന്നാണ് കോറമാൻഡല്‍ എക്സ്പ്രസ്. 2002 മാര്‍ച്ച്‌ 15-നാണ് ഹൗറ-ചെന്നൈ കോറമാൻഡല്‍ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്. അന്ന് നെല്ലൂരില്‍ വച്ച്‌ തീവണ്ടിയുടെ ഏഴോളം ബോഗികള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.

 

ഇതിന് ശേഷം 2009-ലും കോറമാൻഡല്‍ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടു. 2009 ഫെബ്രുവരി 13-നുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് ജീവഹാനിയുണ്ടായി.

Back to top button
error: