ഭുവനേശ്വർ:മൂന്ന് തീവണ്ടികള്‍ അപകടത്തില്‍ പെടുന്ന രാജ്യത്തെ ആദ്യ സംഭവമായിരുന്നു ഇന്നലെ
ഒഡിഷയിലെ ബാലസോര്‍ ജില്ലയിലുണ്ടായ ട്രെയിനപകടം.
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. 240 ലേറെ പേർ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോർട്ട്. 900-ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ പലരുടേയും നില ഗുരുതമാണ്. അതുകൊണ്ട് തന്നെ മരണ സഖ്യ ഇനിയും ഉയരാനാണ് സാധ്യത.മൂന്നു വണ്ടികൾ ഒന്നിച്ചപകടത്തിൽ പെട്ടത് രക്ഷാ പ്രവര്‍ത്തനത്തിനും വെല്ലുവിളികള്‍ ഉയർത്തുന്നുണ്ട്. പലരും രാവിലെ വരെ തകര്‍ന്ന തീവണ്ടിയില്‍ കുടുങ്ങി കിടന്നതായാണ് പുറത്തു വരുന്ന വിവരം.
യുപിയിലെ ഫിറോസാബാദ് റെയില്‍വേ സ്റ്റേഷനില്‍ പുരുഷോത്തം എക്സ്‌പ്രസും കാളിന്ദി എക്സ്‌പ്രസും കൂട്ടിയിടിച്ച് 400 മരണം ഉണ്ടായത് 1995 ഓഗസ്റ്റ് 20നാണ്.കൊല്ലം പെരുമണ്ണില്‍ 107 പേര്‍ 1988ല്‍ മരിച്ചു. കൊല്ലത്തെ പെരുമണില്‍ ഐലൻഡ് എക്സ്പ്രസ് പാളം തെറ്റി കായലിലേക്ക് വീഴുകയുമായിരുന്നു.1999ല്‍ അസമിലെ ദുരന്തത്തില്‍ മരിച്ചത് 290 പേരാണ്.2001 ജൂൺ 22-ന് ഉണ്ടായ കടലുണ്ടി അപകടത്തിൽ 52 പേരാണ് മരിച്ചത്.2010ല്‍ ബംഗാളിലും മരണം നൂറുകടന്ന തീവണ്ടിയപടകമുണ്ടായി.