KeralaNEWS

ഭക്ഷ്യവിഷബാധ;പഠന കാംപില്‍ പങ്കെടുത്ത 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ഭക്ഷ്യവിഷബാധയെ തുടർന്ന് പഠന കാംപില്‍ പങ്കെടുത്ത 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എല്‍സിസി ട്യൂഷൻ സെന്റര്‍ കൊന്നക്കാട് റിസോര്‍ടില്‍ നടത്തിയ പഠന കാംപില്‍ പങ്കെടുത്ത 20 കുട്ടികളെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെകൻഡറി, വരക്കാട് ഹയര്‍ സെകൻഡറി, മാലോത്ത്‌ കസബ ഗവ. ഹയര്‍ സെകൻഡറി സ്കൂളുകളിലെ കുട്ടികളാണ് ചികിത്സയിലുള്ളത്.
150 ഓളം കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന പഠന കാംപില്‍ പങ്കെടുത്തത്.ഛര്‍ദിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.16 കുട്ടികള്‍ വെള്ളരിക്കുണ്ട് ഗവ. ആശുപത്രിയിയിലും ബാക്കിയുള്ളവര്‍ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ ചികിത്സ തേടി ആശുപത്രികളിലേക്ക് എത്തി കൊണ്ടിരിക്കുകയാണെന്നാണ് വിവരം

Back to top button
error: