മലപ്പുറം: മുടി നീട്ടി വളര്‍ത്തിയ അഞ്ച് വയസുകാരന് സ്കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി.തിരൂരിലെ എം ഇ ടി സി ബി എസ് ഇ സ്കൂളിനെതിരെയാണ് ആരോപണം.
സംഭവത്തിൽ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.രണ്ടാഴ്ച മുമ്ബാണ് കുട്ടിയുടെ മാതാവ് അഡ്മിഷന് വേണ്ടി സ്കൂളിലെത്തിയത്.എന്നാല്‍ പ്രവേശനം നല്കാൻ അധികൃതര്‍ തയ്യാറായില്ല.കുട്ടി പിന്നീട് സര്‍ക്കാര്‍ സ്കൂളില്‍ പ്രവേശനം നേടി.