കോഴിക്കോട്:ബി ജെ പി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിംഗിനെതിരായ നടപടിയെടുക്കാത്തതില്‍ ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരൻ അശോകൻ ചരുവില്‍.
ബാബറി മസ്ജിദ് പൊളിക്കാൻ മുന്നില്‍ നിന്നയാളാണ് ബ്രിജ് ഭൂഷണെന്നും അതുകൊണ്ട് തന്നെ അയാളെ അറസ്റ്റ് ചെയ്യാൻ ബി ജെ പി സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാജ്യത്തിൻ്റെ അഭിമാനമായ കായികതാരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിഞ്ഞാലും അവര്‍ ഗംഗയില്‍ ചാടി ആത്മഹത്യ ചെയ്താലും ബി ജെ പിക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.