CrimeNEWS

കാമുകനെ വീട്ടിൽ വിളിച്ചുകയറ്റിയത് കണ്ടുപിടിച്ച അമ്മയെ മകള്‍ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി

രാജ്‌കോട്ട്: വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കാമുകനെ വിളിച്ചുകയറ്റിയത് കണ്ടുപിടിച്ച അമ്മയെ മകള്‍ ദാരുണമായി കൊലപ്പെടുത്തി.ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം.
ജുനഗധ ഇവാന്‍ഗറില്‍ 35കാരിയായ ദക്ഷ ബമനിയ ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇവരുടെ മകള്‍ മീനാക്ഷിയെ (19) പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി. കാമുകനെ മകള്‍ വീട്ടില്‍ വിളിച്ചതിനെ ചൊല്ലി അമ്മ വഴക്കിട്ടിരുന്നു. ഇതേതുടര്‍ന്ന് കാമുകന്‍ വീട്ടില്‍ നിന്ന ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ സംഭവം പിതാവിനോട് പറയുമെന്ന് ഭയന്ന മകള്‍ അമ്മയെ കൊലപ്പെടുത്തുകയായിരുന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

 

Signature-ad

ഒരു കടയില്‍ നിന്ന് ചുറ്റിക വാങ്ങിയ മീനാക്ഷി, അമ്മയുടെ തലയില്‍  അടിച്ചാണ് കൊലപ്പെടുത്തിയത്.അമ്മ മരിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ മീനാക്ഷി സ്വന്തം മുറിയില്‍ പോയി കിടന്നുറങ്ങി. മീനാക്ഷിയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിന് സംശയമുണ്ടാക്കിയത്. വീടിനുള്ളില്‍ കൊലപാതകം നടന്നിട്ടും ഒരു നിലവിളി ശബ്ദം കേട്ടില്ലെന്നുമായിരുന്നു മീനാക്ഷിയുടെ മൊഴി.

Back to top button
error: