ന്യൂഡൽഹി:48 മണിക്കൂറിനിടെ ദില്ലിയിൽ രണ്ടാമത്തെ കൊലപാതകം.ദില്ലി സിവില്‍ ലൈൻസില് വീടിന്റെ ടെറസിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
36കാരിയായ റാണി എന്ന യുവതിയാണ് കൊലപ്പെട്ടത്.ചൊവ്വാഴ്ച രാവിലെയാണ് റാണിയുടെ മൃതദേഹം മജ്നു കാ തില്ലയിലുള്ള വീടിന്റെ ടെറസില്‍ കണ്ടെത്തിയത്.സംഭവത്തിൽ കൂടെ താമസിച്ചിരുന്ന 22കാരിയായ സപ്ന എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുരുഗ്രാമിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്.കഴിഞ്ഞ ദിവസം രാത്രി ഒരു പാര്‍ട്ടിക്കിടെ മദ്യലഹരിയിലായിരുന്ന സപ്ന (22) റാണിയുമായി വഴക്കുണ്ടാക്കിയതായി പോലീസിന് സൂചന ലഭിച്ചിരുന്നു.
അതേസമയം ദില്ലിയിൽ കൊലപാതകങ്ങളും ഏറ്റുമുട്ടലുകളും വർധിക്കുമ്പോഴും പോലീസ് ഗുസ്തി താരങ്ങളുടെ പിന്നാലെയാണെന്നാണ് ആക്ഷേപം.